Friday, April 11, 2014

പ്രസാധകരുടെ ശ്രദ്ധയ്ക്ക്....

ഇറങ്ങുന്ന പുസ്തകങ്ങൾ സാധാരണക്കാർക്ക് പോലും മനസ്സിലാകും വിധം ഉടൻ പരിചയപ്പെടുത്തി ഓണ്‍ലൈനിൽ ചർച്ച ചെയ്യുന്നു. പ്രസാധകരോ എഴുത്തുകാരോ പുസ്തകങ്ങളുടെ ഒരു കോപ്പി ശ്യാം ബാബു വെള്ളിക്കോത്ത്, പൈനി വീട്, വെള്ളിക്കോത്ത് , അജാനുർ പി.ഒ , കാസറഗോഡ് ജില്ല 671 531 എന്ന വിലാസത്തിൽ അയക്കുക. ഫോണ്‍: 09496 400 443. പുസ്തകം കൈപ്പറ്റിയാൽ തൊട്ടടുത്ത ദിവസം പരിചയക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നു....
email: shyamjy@gmail.com

വീട്ടിൽ ഇരുന്നു ഓണ്‍ലൈൻ വഴി പണം ഉണ്ടാക്കാം

മനോരമ ഞായറാഴ്ചയിൽ വന്ന ആകർഷകമായ പരസ്യമാണ് ആദ്യം ശ്രദ്ധിച്ചത്. വീട്ടിൽ ഇരുന്നു ഓണ്‍ലൈൻ വഴി പണം ഉണ്ടാക്കാം എന്ന വാഗ്ദാനം അല്ലെങ്കിൽ ആരെയാണ് ആകർഷിക്കാത്തത് ...? അങ്ങനെ പുസ്തകം വാങ്ങി. 163 പേജ് ഉള്ള പുസ്തകത്തിനു വില 130 രൂപ.
   29 അദ്ധ്യായങ്ങൾ ആയാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ സർഗാത്മ
കമായി എഴുതാൻ ആകുന്നവർക്ക് ഉപയോഗപ്പെടുന്ന 8  അദ്ധ്യായങ്ങൾ. ബ്ലോഗ്‌, ഫ്രീലാൻസ് എഴുത്ത്, ഗോസ്റ്റ് റൈറ്റിങ്ങ്, പ്രൂഫ്‌ റീഡിംഗ്, ഓണ്‍ലൈൻ ട്രാൻസ്ലേഷൻ എന്നിങ്ങനെ. മലയാളം മാത്രം അറിയാവുന്ന സർഗധനർക്ക്‌ ഇതിലൊന്നും സാധ്യത ഇല്ല. പിന്നെ കച്ചവട ബുദ്ധിയുള്ളവർക്കായി ഇ കൊമേഴ്സ്‌ , മീൻ വിൽപന, പാചക ബ്ലോഗ്‌, അഫിലിയേറ്റ് മാർക്കറ്റിംഗ് , മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഓണ്‍ലൈൻ സർവ്വേ, ട്യുഷൻ, ഫോട്ടോ- ചിത്രം വിൽപന എന്നിങ്ങനെ . പിന്നെ സമീപ ഭാവിയിൽ തന്നെ മലയാളം അധിഷ്ഠിതമായും വളർന്നു വരാവുന്ന വലിയ സാധ്യതകളെക്കുറിച്ച് ഇപ്പോഴേ മനസിലാക്കാൻ താൽപര്യം ഉള്ളവർക്ക് വാങ്ങി വായിക്കാം. എഴുത്ത്, ടൈപ്പിംഗ്‌, പ്രൂഫ്‌ റീഡിംഗ്, എഡിറ്റിംഗ്, ബ്ലോഗർ ഇവർക്ക് ചെലവാക്കുന്ന 130 നഷ്ടം അല്ല. ഓഫീസ് ജോലികൾക്ക് വിർച്ച്വൽ അസ്സിസ്റ്റൻസ് എന്ന വിഭാഗവും കേരളത്തിൽ പെട്ടെന്ന് യാഥാർത്ഥ്യമായേക്കും.. വീട്ടിൽ ഏതായാലും കമ്പ്യൂട്ടറും നെറ്റും കിടക്കുകയല്ലേ. ഇപ്പം പുസ്തകം വായിച്ച് പണം കൊയ്തുകളയാം എന്ന് കരുതിയാൽ തികഞ്ഞ നിരാശയാകും ഫലം.... വരാനിരിക്കുന്ന അവസരങ്ങൾ മുതാലാക്കാനുള്ള കരുതിയിരിപ്പിനു ബലം ഏകാൻ ആണെങ്കിൽ ഈ പുസ്തകം ഒരു മുതൽക്കൂട്ടുമാണ്.

വീട്ടിൽ ഇരുന്നു ഓണ്‍ലൈൻ വഴി പണം ഉണ്ടാക്കാം
 by നവീൻ മോഹൻ
മനോരമ ബുക്സ്, കോട്ടയം.
www.manoramabooks.com